കുവൈത്ത് സിറ്റി: 360 മാളിന്റെ പുതിയ എക്സ്റ്റൻഷന് സമീപത്തായി ഉണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കിയതായി കുവൈറ്റ് ഫയർ ഫോഴ്സ് (കെഎഫ്എഫ്) അറിയിച്ചു. സബാൻ, ഫർവാനിയ, മിഷ്‌റഫ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു