ഇന്ന് നടക്കുന്ന പാർലമെന്റ് ഉദ്ഘാടന സമ്മേളനത്തിൽ കുവൈത്ത് കിരീടാവകാശി പങ്കെടുക്കും

0
18

കുവൈത്ത് സിറ്റി: പാർലമെന്റിന്റെ ഉദ്ഘാടന സമ്മേളനത്തിൽ കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബാഹ് പങ്കെടുക്കും. രാവിലെ 10 മണിക്കാണ് ഉദ്ഘാടന സമ്മേളനം ആരംഭിക്കുക.

കഴിഞ്ഞ വർഷം അവസാനത്തോടെ അമീറിന്റെ മിക്ക ചുമതലകളും കിരീടാവകാശി ഏറ്റെടുത്തിരുന്നു.

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അൽ-സബാഹ് കിരീടാവകാശിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

നീതിയുക്തമായി നിയമം നടപ്പാക്കണം. സമഗ്രതയും സുതാര്യതയും വർധിപ്പിക്കണം, രാജ്യത്തിനും ജനങ്ങൾക്കും ഗുണപ്രദമായ മുൻഗണനാ വിഷയങ്ങൾ നടപ്പിലാക്കണം ഇന്ന് തുടക്കമുള്ള നിർദ്ദേശങ്ങൾ ആയിരുന്നു കിരീടാവകാശി മന്ത്രിമാരെ അഭിസംബോധന ചെയ്തു നൽകിയത്.

വികസന പദ്ധതികൾ നടപ്പിലാക്കാനും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും മെച്ചപ്പെടുത്താനും ഭവന യൂണിറ്റുകൾ നൽകാനും അഴിമതി തടയാനും കിരീടാവകാശി പുതിയ സർക്കാരിനോട് അഭ്യർത്ഥിച്ചു.

സർക്കാരിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനം കുവൈറ്റിനോടും അമീറിനോടുമുള്ള വിശ്വസ്തതയും, ഭരണഘടനയോടുള്ള ബഹുമാനവും , ജനങ്ങളുടെ സ്വാതന്ത്ര്യം, താൽപ്പര്യങ്ങൾ, ഫണ്ടുകൾ എന്നിവയുടെ സംരക്ഷണവും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എന്നും കിരീടാവകാശി തന്റെ അഭിസംബോധനയിൽ എടുത്തു പറഞ്ഞിരുന്നു