മേൽക്കൂര തകർന്ന് വീണ് 4 വയസ്സുള്ള കുട്ടി മരിച്ചു

0
29

കുവൈത്ത് സിറ്റി: സുലൈബിയയിൽ വീടിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് 4 വയസ്സുള്ള കുട്ടി മരിച്ചു. പണികൾ നടക്കുന്നതിനിടയായിരുന്നു മേൽക്കൂരയുടെ വിഭാഗം തകർന്നു വീണത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

വീട്ടിൽ ഉണ്ടായിരുന്നു മറ്റുള്ളവരുടെ പനിക്കുകൾ നിസാരമാണ്. പ്രാഥമിക പരിശോധനയിൽ വീടിന്റെ സീലിംഗ് വളരെ പഴക്കമുള്ളതാണെന്നും അറ്റകുറ്റപ്പണി കാരണം തകർന്നുവീഴുകയായിരുന്നുവെന്നും കണ്ടെത്തി.