വിസ്മയ കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു

0
24

കുവൈത്ത് സിറ്റി: വിസ്മയ ഇന്റർനാഷണൽ ആർട്സ് ആൻഡ് സോഷ്യൽ സർവീസ് കുവൈത്ത് വൈസ് ചെയർമാനും കുവൈത്തിലെ ബിസിനസുകാരനുമായ എൻ.എസ്.ജയകുമാറിന്റെ (ഹൈടെക്) പിതാവ് വി.നടരാജൻ (84) കഴിഞ്ഞ ദിവസം നാട്ടിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു.

വി.നടരാജന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് അനുശോചന യോഗം സംഘടിപ്പിച്ചു.
അബ്ബാസിയ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വിസ്മയ കുവൈത്ത് രക്ഷാധികാരി പി.ജി.ബിനു അനുശോചന പ്രമയം അവതരിപ്പിച്ചു.
വിസ്മയ പ്രസിഡൻറ് കെ.എസ്.അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. വിസ്മയ ചെയർമാൻ
പി.എം.നായർ (വിസ്മയ),രാജീവ് നടുവിലെമുറി(അജ്പാക്),കെ.ആർ.ബൈജു (ട്രാക്ക്),സലീം രാജ് (കൊല്ലം ജില്ലാ പ്രവാസി),കെ.ഗോപിനാഥൻ (വോയ്സ് കുവൈത്ത്),റസാഖ് ചെറുത്തുരുത്ത് (ഒ.ഐ.സി.സി),ജെയിംസ്. വി.കൊട്ടാരം (തിരുവല്ല പ്രവാസി),ജോണി കുമാർ (ടെക്സാസ്),ബിനോയ് ബാബു (പ്രതീക്ഷ),സിന്ധു രമേഷ് (വിസ്മയ),മിനികൃഷ്ണ ( വിസ്മയ),ഷീജ(വിസ്മയ),വി.കെ.സജീവ് (വോയ്സ്),രമേഷ് സേതുമാധവൻ (വിസ്മയ) എന്നിവർ സംസാരിച്ചു.
വിസ്മയ കുവൈത്ത് ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സ്വാഗതവും വിസ്മയ കുവൈത്ത് ട്രഷറർ ജിയാഷ് അബ്ദുൽ കരീം നന്ദിയും പറഞ്ഞു