കുവൈത്ത് വ്യവസായി മുഹമ്മദ് അൽഷായയുടെ പാം ജുമൈറ മാൻഷൻ സ്വന്തമാക്കി മുകേഷ് അംബാനി

0
22

കുവൈത്ത് സിറ്റി: കുവൈത്തിലെ അതി സംബന്ധമായ  മുഹമ്മദ് അൽഷായയുടെ ഏകദേശം 163 മില്യൺ ഡോളർ വിലവരുന്ന പാം ജുമൈറ മാൻഷൻ സ്വന്തമാക്കി മുകേഷ് അംബാനി. ദേശീയ മാധ്യമമായ എൻഡിടിവി ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.  സ്റ്റാർബക്സ്, എച്ച് ആൻഡ് എം, വിക്ടോറിയാസ് സീക്രട്ട് എന്നിവയുൾപ്പെടെയുള്ള പ്രമുഖ വിദേശ ബ്രാൻഡുകളുടെ റീട്ടെയിൽ  പ്രാദേശിക ഫ്രാഞ്ചൈസികൾ അൽഷയയുടെ കമ്പനിയുടെ ഉടമസ്ഥതയിലാണ്.

അംബാനി ഈ വർഷം ആദ്യം  80 മില്യൺ ഡോളറിന്റെ മാളിക ദുബായിലെ വാങ്ങിയിരുന്നു.  82.4 മില്യൺ ഡോളറിൻ്റെ  ഇടപാട് പാം ജുമൈറയിലെ ഇതുവരെയുള്ള ഏറ്റവും വലിയ റെസിഡൻഷ്യൽ വിൽപ്പനയാണ്.

ഐക്കണിക്ക് യുകെ കൺട്രി ക്ലബ് സ്റ്റോക്ക് പാർക്ക് വാങ്ങാൻ റിലയൻസ് കഴിഞ്ഞ വർഷം 79 മില്യൺ ഡോളർ ചെലവഴിച്ചു, കൂടാതെ ന്യൂയോർക്കിലും അംബാനി റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താൻ ശ്രമിക്കുന്നതായി  ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു