കുവൈത്ത് സിറ്റി: സ്വദേശി സ്ത്രീയെ ബ്ലാക്ക് മെയിൽ ചെയ്ത കുറ്റത്തിന് പൗരനെ രണ്ട് വർഷം കഠിന തടവും 5,000 ദിനാർ പിഴയും വിധിച്ച ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി അപ്പീൽ കോടതി ശരിവച്ചു.
കേസ് ഫയൽ അനുസരിച്ച്, ഇരയുടെ ഐക്ലൗഡ് ഇമെയിൽ ഹാക്ക് ചെയ്ത പ്രതി അവരുടെ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും കൈ ആക്കുകയും ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ആയിരുന്നു, ആഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും KD20,000 ഉം നൽകിയില്ലെങ്കിൽ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടു മെന്നായിരുന്നു ഭീഷണി. അന്വേഷണസംഘത്തോട് പ്രതികുറ്റം സമ്മതിച്ചതായും കുറ്റപത്രത്തിൽ ഉണ്ട്.