ഭക്ഷ്യവിലക്കയറ്റം പഠിക്കാൻ ഏഴംഗ സംഘം

0
30

കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ, സഹകരണ സംഘങ്ങളുടെ യൂണിയൻ ഏഴംഗ അന്വേഷണ സമിതിയെ നിയോഗിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിതരണക്കാരുമായി ആയിരിക്കും ആദ്യം ചർച്ച നടത്തുക. തുടർന്ന്,വിലക്കയറ്റം സംബന്ധിച്ച വിതരണക്കാരുടെ അവകാശവാദങ്ങളുടെ വസ്തുത പരിശോധിക്കാൻ  വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ്, കുവൈറ്റ് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി ഇനി വിഭാഗങ്ങളിലെ ബന്ധപ്പെട്ട അധികൃതരുമായും കൂടിക്കാഴ്ച നടത്തുമെന്ന്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.