കുവൈത്ത് പാർലമെൻറിലെ എല്ലാ വിദേശ ജീവനക്കാർക്കും പകരം സ്വദേശികളെ നിയമിക്കണമെന്ന് ആവശ്യം

0
16
KUWAIT: The National Assembly.

കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറിലെ എല്ലാ വിദേശ ജീവനക്കാരെയും മാറ്റി പകരം പൗരന്മാരെ നിയമിക്കണമെന്ന നിർദ്ദേശവുമായി കുവൈത്ത് പാർലമെന്റ് അംഗം . എംപി അബ്ദുൾ കരീം അൽ കന്ദരിയാണ് നിർദ്ദേശം മുന്നോട്ടുവച്ചത്.

ദേശീയ അസംബ്ലിയിലെ പ്രവാസി ഉപദേഷ്ടാക്കളുടെയും മറ്റ് തൊഴിലാളികളുടെയും കരാറുകൾ അവസാനിപ്പിക്കുകയും അവർക്ക് പകരം സ്വദേശികളെ നിയമിക്കണം . പാർലമെന്റിന്റെ ജനറൽ സെക്രട്ടേറിയറ്റും അതിന്റെ കമ്മറ്റികളും നിശ്ചയിക്കുന്ന “സുതാര്യമായ” നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ പ്രഖ്യാപനത്തിലൂടെ ആയിരിക്കണം ഇതൊന്നും അദ്ദേഹം  വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ ഏജൻസികൾക്ക് മാതൃകയാകുന്ന തരത്തിൽ ദേശീയ അസംബ്ലിയിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പാക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.