കുവൈത്തിൽ ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടും

0
18

കുവൈത്ത് സിറ്റി: ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണി വരെയുള്ള സമയത്തിനിടയിൽ കുവൈത്തിൽ ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെട്ടേക്കും.  ഗ്രഹണത്തെ തുടർന്ന് കുവൈറ്റിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും  ചൊവ്വാഴ്‌ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു . ഗ്രഹണം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണിത്