കുട്ടനാടിന്റെ എം എൽ എയ്ക്ക്‌ കുവൈത്ത്‌ എയർപ്പോർട്ടിൽ സ്വീകരണം നൽകി

0
50

സ്ഥാനാരോഹിതനായ ശേഷം ആദ്യമായ്‌ കുവൈത്തിൽ എത്തുന്ന കുട്ടനാടിന്റെ എംഎൽഎയും കുവൈത്ത്‌ പ്രവാസികളുടെ സ്വകാര്യ അഹങ്കാരവുമായ തോമസ്‌ കെ തോമസിനു ‌തനിമ കുവൈത്ത്‌ എയർപ്പോർട്ടിൽ സ്വീകരണം നൽകി.

തനിമ കുവൈത്ത്‌ സംഘടിപ്പിക്കുന്ന 16-ആം ദേശീയ വടംവലി മത്സരത്തിൽ മുഖ്യാതിഥിയായ്‌ എത്തിയതാണു തനിമയുടെ രക്ഷാധികാരി കൂടെയായ ശ്രീ. തോമസ്‌ കെ തോമസ്‌. വെള്ളിയാഴ്ച ഒക്ടോബർ 28നു ഉച്ചയ്ക്ക്‌ 2 മണി മുതൽ ആണു ‌ ‌കുവൈത്ത്‌ ഇന്ത്യൻ സ്കൂളിൽ തനിമയുടെ വടംവലി മത്സരം അരങ്ങേറുന്നത്‌.