നിരവധി പ്രവാസികൾക്ക് വ്യാജ ലൈസൻസുകൾ അനുവദിച്ച ഉദ്യോഗസ്ഥനെതിരെ നടപടി

0
14

കുവൈറ്റ് സിറ്റി: യോഗ്യരല്ലാത്ത ഒട്ടനവധി പ്രവാസികൾക്ക് നിയമം ലംഘിച്ചു ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിച്ച  മേജർ ജനറൽ യൂസഫ് അൽ ഖദ്ദയെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

വ്യാജ സർവ്വകലാശാല സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് നേടിയ ഡസൻ കണക്കിന് ലൈസൻസുകളുടെ വിവരങ്ങളാണ് പരിശോധനയിൽ പുറത്തുവന്നത്. വ്യാജ രേഖകൾ സമർപ്പിച്ച പ്രവാസികളെ അധികൃതർ വിളിച്ചുവരുത്തിയതായും പത്രം റിപ്പോർട്ട് ചെയ്തു.