കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഏതാനും രോഗികളിൽ കൊറോണ XBB വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാലക്രമേണ വൈറസുകളിൽ ജനിതകമാറ്റം വരുന്നത് സാധാരണമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് ഈ മേഖലയിലെ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നേരത്തെ കണ്ടെത്തിയിരുന്നതാണെന്നും വാർത്ത കുറിപ്പിൽ വ്യക്തമാക്കി. കൊറോണ വൈറസ് തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും തുടരുന്നതായും. വൈറസിനെതിരെയുള്ള വാക്സിനേഷൻ എല്ലാവരും പൂർത്തിയാക്കണമെന്നും വാർത്ത കുറിപ്പിൽ പറയുന്നു. അതോടൊപ്പം കോവിഡ് സാഹചര്യം സ്ഥിരതയുള്ളതാണെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്