4 ദശലക്ഷത്തിലധികം സഞ്ചാരികളുമായി ഡിജിസിഎ വേനൽക്കാല സീസൺ വിജയകരമായി പൂർത്തിയാക്കി

0
18

കുവൈത്ത് സിറ്റി:  വേനൽക്കാല യാത്രാ പദ്ധതികൾ വളരെ വിജയകരമായിരുന്നതായും, നാല് ദശലക്ഷത്തിലധികം യാത്രക്കാർക്ക് ഇക്കാലയളവിൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തതായും ഡയറക്‌ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. കൊറോണ പ്രതിരോധ നടപടികൾ എടുത്തുകളഞ്ഞതിന് ശേഷം ഈ വർഷം വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതായി ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ-ഫദാഗി പറഞ്ഞു.