ആയിരത്തോളം വരുന്ന പ്രവാസി കലാകാരന്മാരുടെ സർഗകഴിവുകൾ മാറ്റുരക്കുന്ന പ്രവാസി വെൽഫെയർ കുവൈത്ത് കേരളോത്സവം -2022 ലെ പ്രാഥമിക റൗണ്ട് മത്സരങ്ങളുടെയും രചനാ മൽസരങ്ങളുടെയും സമയക്രമം പ്രസിദീകരിച്ചു
രജിസ്റ്റർ ചെയ്ത മൽസരാർഥികൾ അവർക്ക് നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളിൽ http://www. pravasiwelfarekuwait.com/ round1 എന്ന വെബ്സൈറ്റ് മുഖേന എൻട്രികൾ അപ്‌ലോഡ് ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു.
പുരുഷന്മാരുടെയും സ്ത്രീകളുടെയും രചനാ മത്സരങ്ങളൂടെ എൻട്രികൾ
നവംബർ 3 രാവിലെ 10 മുതൽ നവംബർ 6 രാത്രി 10 വരെയുള്ള സമയത്തിനുള്ളിൽ പ്രസ്തുത വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം
പുരുഷന്മാരുടെ മാപ്പിളപ്പാട്ട്, ലളിതഗാനം, കവിതാലാപനം എന്നിവയുടെ
പ്രാഥമിക റൌണ്ട് മത്സരങ്ങളുടെ എൻട്രികൾ നവംബർ 6 രാത്രി 10 മണിക്ക് മുമ്പായി സമർപ്പിക്കണം ഈ വിഭാഗത്തിൽ മത്സരിക്കുന്ന മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഇനങ്ങളൂടെ വീഡിയോ റെക്കോർഡ് ചെയ്തു സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ഇവരിൽ നിന്നും തെരഞ്ഞെടുക്കുന്ന 10 വീതം മത്സരാർത്ഥികളാണ് നവംബർ 11 ന് നടക്കുന്ന ഫൈനലിൽ പ്രധാന സ്റ്റേജുകളിൽ മാറ്റുരക്കുക.
റീൽസ് മൽസരത്തിൽ പങ്കെടുക്കുന്ന മൽസരാർത്ഥികളും എൻട്രികൾ നവംബർ 6 രാത്രി 10 വരെയുള്ള സമയത്തിനുള്ളിൽ പ്രസ്തുത വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം
വിവിധ കാറ്റഗറിയിലുള്ള മൽസരാർത്ഥികൾക്കുമുള്ള രെജിസ്ട്രേഷന് പുരോഗമിക്കുന്നു. http://www. pravasiwelfarekuwait.com എന്ന വെബ്സൈറ്റ് വഴി പ്രവാസി മലയാളികൾക്ക് റെജിസ്റ്റർ ചെയ്യാം . സ്കിറ്റ് , ഗാനചിത്രീകരണം , തിരുവാതിര , ഒപ്പന , മെഹന്തി , വയലിൻ , ഫാൻസി ഡ്രസ് തുടങ്ങിയ ആഘർഷകമായ ഇനങ്ങളും കുട്ടികളും മുതിർന്നവരും ഒന്നിച്ചണി നിരക്കുന്ന ചിത്രരചനാ മൽസരവും കേരളോൽസവത്തിന് മാറ്റ് കൂട്ടും