ജിലീബിൽ മദ്യപിച്ച് നഗ്നനായി പുറത്തിറങ്ങി നടന്ന പ്രവാസിയെ നാടുകടത്തും

0
24

കുവൈത്ത് സിറ്റി: പൂർണ്ണ നഗ്നനായി പുറത്തിറങ്ങി നടന്നതിന് പിടിക്കപ്പെട്ട ഏഷ്യൻ പ്രവാസിയെ നാടുകടത്താൻ ഫർവാനിയ സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ സലാ അൽ ദാസ് ഉത്തരവിട്ടു. ഏഷ്യൻ വംശജനാണ് ഇയാളെന്നാണ് പുറത്തുവന്ന വിവരം. പിടികൂടുന്ന സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു  എന്ന് അധികൃതർ വ്യക്തമാക്കിയതായി അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു.