ജസീറ എയർവേയ്‌സ് ഒമ്പത് മാസത്തിനുള്ളിൽ 20.77 മില്യൺ കെഡിയുടെ അറ്റാദായം നേടി.

0
23

കുവൈത്ത് സിറ്റി: 2022 ലെ ഒമ്പത് മാസത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ജസീറ എയർവെയ്സിൻ്റെ അറ്റാദായം  20.77 ദശലക്ഷം ദിനാറായി. ഈ കാലയളവിലെ മൊത്തം വരുമാനം 140.8 മില്യൺ ദിനാറിലെത്തി , പ്രവർത്തന ലാഭം 25.96 ദശലക്ഷം ദിനാർ ആയതായി  കണക്കാക്കപ്പെടുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ക്യാരിയർ ആണ് ജസീറ.

വേനൽ സീസണിൽ പ്രതിദിന പ്രവർത്തനങ്ങളിൽ വർധനയുണ്ടായതാണ് ഈ ഒമ്പത് മാസത്തെ പ്രവർത്തനം മികച്ചതാക്കാൻ പിന്തുണച്ച ഒരു ഘടകം, ഒമ്പത് മാസ കാലയളവിൽ ജസീറ എയർവെയ്സിൽ യാത്ര ചെയ്ത മൊത്തം യാത്രക്കാരുടെ എണ്ണം 2.6 ദശലക്ഷമാണ്