കുവൈത്തിൽ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത 41 പേർ അറസ്റ്റിൽ

0
27

കുവൈത്ത് സിറ്റി: അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് സബാഹ് അൽ അഹമ്മദ് ഏരിയയിൽ നടത്തിയ 3 ദിവസം നീണ്ടുനിന്ന പരിശോധനയിൽ  ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 41 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് അശ്രദ്ധമായ രീതിയിൽ വാഹനം ഓടിക്കുന്നവരെ  സംബന്ധിച്ച് പ്രദേശവാസികൾ MOI യിൽ പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് മേജർ ജനറൽ വാലിദ് ഷെഹാബിന്റെ നേതൃത്വത്തിൽ  പ്രായപൂർത്തിയാകാത്ത വാഹന യാത്രക്കാരെ  അറസ്റ്റ് ചെയ്യുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത്.