കുവൈത്ത് സിറ്റി: തടവുകാരെ കോടതിമുറിയിൽ കൊണ്ടുവരുമ്പോൾ കൈവിലങ്ങോ കാലിൽ വിലങ്ങോ ഇടരുതെന്ന് നിർദ്ദേശം പുറപ്പെടുവിച്ചു കുവൈത്ത് ജുഡീഷ്യറി. മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണിത്. വിചാരണ വേളയിൽ പല ക്രിമിനൽ കോടതി ജഡ്ജിമാരും വിഷയം ഉന്നയിക്കുകയും ഇത്ആവർത്തിക്കരുതെന്ന് എന്ന സന്ദേശങ്ങൾ ജയിൽ ഗാർഡുകൾക്ക് നൽകുകയും ചെയ്തിതിരുന്നു .
“കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതൻ നിരപരാധിയാണ്” എന്ന തത്വമാണ് അടിസ്ഥാന യി ചൂണ്ടിക്കാണിക്കുന്നത്, കുറ്റാരോപിതർക്ക് സ്വതന്ത്രമായി അവരുടെ വാദം ഉന്നയിക്കാനാവണം , വിലങ്ങ് ഉള്ളപ്പോൾ ഭയം മൂലം അവർക്ക് പറയാനുള്ള കാര്യങ്ങൾ കൃത്യമായി പ്രകടിപ്പിക്കാൻ സാധിക്കില്ലെന്നും നിയമജ്ഞർ അഭിപ്രായപ്പെട്ടു