കുവൈത്തിൽ വാക്വം ക്ലീനറിൽ കുടുങ്ങിയ കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി

0
21

കുവൈത്ത് സിറ്റി: വാക്വം ക്ലീനറിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തിയതായി കുവൈത്ത് അഗ്നിശമനസേന പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. പെൺകുട്ടി അപകടത്തിൽ പെട്ടതായി രക്ഷിതാക്കളാണ് അറിയിച്ചത്. തുടർന്ന്,സുലൈബിഖാത്ത് സ്റ്റേഷനിൽ നിന്നുള്ള സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിക്ക് കാര്യമായ പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി.