കുവൈത്തിൽ വീടിന് തീവെച്ച് ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

0
27

കുവൈത്ത് സിറ്റി: വീടിന് തീവെച്ച് ഡ്രൈവറെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ സ്വദേശി യുവാവിനെ കുവൈത്ത് പരമോന്നത കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.2019 ഡിസംബറിൽ അബ്ദുല്ല അൽ മുബാറക്കിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വീട്ടിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, മനഃപൂർവം വീടിന് തീകൊളുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.