എംസിഎസ് കൊയിലാണ്ടി പിക്നിക് സംഘടിപ്പിച്ചു

0
46

മുസ്ലിം ചാരിറ്റബിൾ സൊസൈറ്റി കൊയിലാണ്ടി “മ്മ്‌ടെ കൊയിലാണ്ടി” എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹ സംഗമം പിക്നിക് നവംബർ 4 ന് കബ്ദ് റിസോർട്ടിൽ വെച്ച് നടന്നു. ‘സാധനം കയ്യിലുണ്ടോ’,’കഞ്ഞി പറാക്ക്’,’ഓട്ടോ പീപ്പി’,’തവള നടത്തം’,’കസേര കളി’,’കൈവിട്ട കളി’, ‘പൊട്ടിത്തെറിക്കുന്ന മുക്ക്’,ഗോൾ അടിക്കൂ-കോൾ അടിക്കൂ’,’ബലാബലം’,’പണ്ടാരപ്പള്ള’ തുടങ്ങി സ്ത്രീകൾക്കും,പുരുഷന്മാർക്കും,കുട്ടികൾക്കുമായി വൈവിധ്യങ്ങളായ ഗെയിമുകൾ അരങ്ങേറി. പ്രോഗ്രാം കൺവീനർ വാഹിദ്,ഫിനാൻസ് കൺവീനർ എ.എം.പി. റൗഫ്, ഫുഡ് കൺവീനർ സവാദ് എന്നിവർ വിവിധ വകുപ്പുകളുടെ പ്രവർത്തങ്ങൾ ഉറപ്പ് വരുത്തി. ആത്തിഫ്, ഇസ്മായിൽ,ഷബീർ,റമീസ് ബാത്ത,റയീസ് ബാത്ത,ഇല്യാസ് ബാഹസൻ,റഷാദ് കരീം എന്നിവർ ഗെയിമുകളുടെ നടത്തിപ്പിന് നേതൃത്വം നൽകി. നാട്ടിലെ കുംട്ടി പീടികയെ അതെ പടി പറിച്ചു നട്ട പോലെയുള്ള ‘അന്ത്രുക്കാന്റെ കുംട്ടി പീടിക’ പരിപാടിയിൽ പങ്കെടുത്തവർക്ക് ഗൃഹാതുര ഓർമകളിലേക്ക് തിരിച്ച് പോക്കായി.ഷാഫി,ഇല്യാസ്,ഹിദായത് എന്നിവർ കുംട്ടി പീടിക നിയന്ത്രിച്ചു. ജുമുഅ നമസ്‌കാനന്തരം നടന്ന ഔദ്യോഗിക ചടങ്ങിൽ അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുജീബ്.പി അധ്യക്ഷത വഹിക്കുകയും രക്ഷാധികാരി ബഷീർ എം.എ ഉൽഘാടനം ചെയ്യുകയും ചെയ്തു. സീനിയർ അംഗം ബഷീർ ബാത്ത സംഘടനയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ സദസ്സിന് പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി നൗഫൽ.എ.ടി. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഘടനാ പ്രവർത്തനങ്ങളും, ഭാവി പരിപാടികളും വിശദീകരിച്ചു. ട്രെഷറർ റമീസ് ബാത്ത നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും, ദം ചായയും, രാത്രി നൽകിയ ഡിന്നറും പരിപാടിക്ക് മിഴിവേറ്റി. രാത്രി നടന്ന കലാ സന്ധ്യയിൽ സംഘടനാ അംഗങ്ങൾ പാട്ടുകൾ പാടി. വിവിധ പരിപാടികളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മലബാർ ഗോൾഡ്, അലിഫ് പെർഫ്യൂം, സംഘടനയുടെ നാട്ടിലെ കോ-ഓർഡിനേറ്റർമാർ എന്നിവർ മെഗാ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു. ടി-ഗ്രിൽ, കഫാബ,സ്പോർട്സ് സ്റ്റാർ,ഗൾഫ് ലാൻഡ് എന്നീ സ്ഥാപനങ്ങൾ സ്‌പോൺസർഷിപ് നൽകി സഹകരിച്ചു. രാത്രി 9 മണിയോടെ പരിപാടി അവസാനിച്ചു.