നവംബർ 10ന് മെഡക്‌സ് മെഡിക്കൽ കെയറിന്റെ കുവൈത്തിലെ ആദ്യത്തെ പോളി ക്ലിനിക് ഉദ്‌ഘാടനം ചെയ്യും

0
9

മെഡക്‌സ് മെഡിക്കൽ കെയറിന്റെ കുവൈത്തിലെ ആദ്യത്തെ പോളി ക്ലിനികിന്റെ ഉദ്‌ഘാടനം നവംബർ 10ന് ഫഹാഹീൽ വച്ച് നടക്കും . വൈകിട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയിൽ ഷെയ്ഖ് ഫൈസൽ അൽ ഹമൂദ്‌ അൽ മാലിക് അൽ സബയാണ് ഉദ്ഘാടന കർമ്മം നിർവഹിക്കുക. രജ്ജ്യാന്തര നിലവാരത്തോടെയും മികച്ച സജ്ജീകരണങ്ങളോടെയും, ഐഎസ്‌ഐ അംഗീകാരം നേടിയിട്ടുള്ള കുവൈറ്റിലെ ആദ്യത്തെ ക്ലിനിക് ആയിരിക്കും ഇതെന്ന്
മെഡക്‌സ് ചെയർമാനും സിഇഒയുമായ വിപി മുഹമ്മദലി പറഞ്ഞു.

ഉദ്ഘടനത്തോടനുബന്ധിച്ച് പ്രത്യേക ആരോഗ്യ പിക്കേജു അദ്ദേഹം പ്രഖ്യാപിച്ചു. ഒമ്പത് ദിനാറിന്റെ സമ്പൂർണ്ണ ആരോഗ്യ പാക്കേജിൽ ജനറൽ ഫിസിഷ്യൻ , ഈ എൻ ടി ,ഒപ്താൽമോളജി ഡോക്ടർ കൺസൾട്ടേഷനും നാൽപ്പതിൽ പരം ലാബ് ടെസ്റ്റ്കളും ഉൾപ്പെടും. ഒരുമാസമാണ് ഈ പാക്കേജിന്റെ കാലാവധി. രജ്ജ്യാന്തര നിലവാരത്തോടെയും മികച്ച സജ്ജീകരണങ്ങളോടെയും ഫഹാഹീലിൽ ആരംഭിച്ചിട്ടുള്ള മെഡിക്കൽ കേന്ദ്രം ഐഎസ്‌ഐ അംഗീകാരം നേടിയിട്ടുള്ള കുവൈറ്റിലെ ആദ്യത്തെ ക്ലിനിക് ആയിരിക്കുമെന്ന് വീപി മുഹമ്മദലി പറഞ്ഞു.

മേഡക്സ് ഓഡിറ്റോറിയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രണ്ടാമത് ശാഖ കുവൈറ്റിലെ അബുഹലീഫയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ചെയർമാൻ അറിയിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെയും അംഗപരിമിതരുടെയും ആരോഗ്യക്ഷേമം മുൻനിർത്തിയായിരിക്കും പ്രസ്തുത കേന്ദ്രം പ്രവർത്തിക്കുക. സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്കും സാധാരണക്കാർക്കും സാദ്ധ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്ന് ചെയർമാൻ എടുത്ത് പറഞ്ഞു.

മെഡക്‌സ് മെഡിക്കൽ കെയർ ഡയറക്ടർ അബു ജാസിം, ഗ്രൂപ് ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ്, ഓപ്പറേഷൻസ് ജന. മാനേജർ അനീഷ് മോഹനൻ, അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ ജനയാസ് കോയിമ്മ, പിആർഒ മുബാറക് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.