കുവൈത്ത് സിറ്റി: കൊവിഡിനെ തുടർന്ന് ഏകദേശം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്തിലെ ചില ബാങ്കുകൾ പ്രവാസികൾക്ക് വായ്പ നൽകാൻ പുനരാരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തങ്ങലോൺ അനുവദിക്കുന്ന തരത്തിൽ വായ്പാ പോർട്ട്ഫോളിയോ വിപുലീകരിച്ച് ചില ബാങ്കുകൾ അവരുടെ നയം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പുതിയ നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കിയായിരിക്കും ഇത്.