പ്രവാസി ഭാരതീയ ദിവസ് ജനുവരി 8 – 10 വരെ ഇൻഡോറിൽ, ക്ഷണവുമായി ഇന്ത്യൻ എംബസി

പ്രവാസി ഇന്ത്യക്കാരുടെ സംഗമമായ ‘പ്രവാസി ഭാരതീയ ദിവസ് 2023’-ന് മധ്യപ്രദേശ് ആണ് ആതിഥേയത്വം വഹിക്കുന്നത് .2023 ജനുവരി 8 മുതൽ 10 വരെ- ഇൻഡോറിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പ്രവാസികളെ ക്ഷണിക്കുന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.   പരിപാടിയിൽ പങ്കെടുക്കുന്നതിനായി എല്ലാ ഇന്ത്യന് അസോസിയേഷനുകളിൽ നിന്നും  അംഗങ്ങൾ രജിസ്ട്രേഷൻ നടത്തണം.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടുവർഷത്തിലൊരിക്കലാണ് പ്രവാസി ഭാരതീയ ദിവസ് (PBD)ആഘോഷിക്കുന്നത്. വിദേശ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനും ബന്ധപ്പെടുന്നതിനും കൺവെൻഷൻ വേദിയാകുന്നു