കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂടായ്മയായ കേരള പ്രസ്സ് കുവൈത്ത് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മാധ്യമ സമ്മേളനം നവംബർ 24 വ്യാഴാഴ്ച വൈകീട്ട് 6 മണി മുതൽ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് സ്ഥാപകനും, ചലച്ചിത്ര നടനുമായ ശശികുമാർ ആണ് സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തുന്നത്. അന്തരിച്ച ഫോട്ടോ ജേർണലിസ്റ്റ് ഗഫൂർ മൂടാടിയുടെ സ്മരണാർത്ഥം പ്രസ്സ് ക്ലബ് ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോ അവാർഡ് ജേതാവിനെ ചടങ്ങിൽ പ്രഖ്യാപിക്കും . തുടർന്ന് പ്രശസ്ത പിന്നണി ഗായിക പുഷ്‌പാവതി നയിക്കുന്ന സംഗീതപരിപാടി അരങ്ങേറും . ഹംസ വളാഞ്ചേരി (ഹാർമോണിയം), അഭിജിത് ( ഗിത്താർ), ഹരികുമാർ (തബല) എന്നിവരാണ് പുഷ്‌പാവതിക്കൊപ്പം മാധ്യമ സമ്മേളനത്തെ സംഗീത സാന്ദ്രമാക്കാൻ എത്തുന്നത്. മാധ്യമ സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചക്ക് കുവൈത്തിലെ മുഴുവൻ മലയാളി മാധ്യമ പ്രവർത്തകർക്കും ശശികുമാർ സാറുമായി സംവദിക്കാനുള്ള അവസരംവും ഒരുക്കിയതായി പ്രസ് ക്ലബ് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു