കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള പ്രസവ ആശുപത്രികളിൽ പ്രവാസികൾക്കുള്ള ഡെലിവറി ഫീസ് വർദ്ധിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ അംഗീകാരം നേടിയാൽ നിരക്കുകളിൽ 50 മുതൽ 75 ശതമാനം വരെ വർദ്ധനവ് ഉണ്ടാകും. നിർദ്ദേശം സംബന്ധിച്ച് അന്തിമ തീരുമാനം പുതുവർഷാരംഭത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസികൾക്ക് സാധാരണ പ്രസവത്തിന് 100 ദിനാറും സിസേറിയൻ 150 ദിനാറുമാണ് നിലവിലെ ഫീസ്. ആശുപത്രിയിലെ താമസ ചിലവ് ഒഴികെ ഡെലിവറി ചാർജുകൾ, അൾട്രാസൗണ്ട്, ലബോറട്ടറി പരിശോധനകൾ, മരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.