കെ ഇ എ കാസർകോട് ഉത്സവ് 2021 കൂപ്പൺ പ്രകാശനം ചെയ്തു.

0
31

കുവൈറ്റ്‌ സിറ്റി : കാസറഗോഡ് എക്സ്പാട്രിയറ്റസ് അസോസിയേഷൻ പതിനേഴാം വാർഷികാഘോഷമായ “കാസറഗോഡ് ഉത്സവ് 2021” ന്റെ ഭാഗമായി സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കുടിവെള്ള പദ്ധതിയുടെ ധന ശേഖരണാർത്ഥം ഇറക്കുന്ന കൂപ്പൺ പ്രകാശനം ബദർ അൽ സമ മെഡിക്കൽ ഹാളിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുള്ള കടവത്ത് കൺവീനർ ഹനീഫ പാലായി കൂപ്പൺ കൺവീനർ അസീസ് തളങ്കര ഏരിയ കൺവീനർമാരായ സ്മിതേഷ് അബ്ബാസിയ, എസ് എം ഹമീദ് ഖൈത്താൻ, ഉമ്മർ ഉപ്പള സിറ്റി, അഭിലാഷ് ഗോപാലൻ ഫർവാനിയ, റാസിഖ് റിഗ്ഗായി, ഇബ്രാഹിം പി പി സാൽമിയ, യുസുഫ് ഓർച്ച ഫഹാഹീൽ എന്നിവരുടെ സാനിധ്യത്തിൽ ലുലു എക്സ്ചേഞ്ച് മാനേജർ ശഫാസ് അഹ്‌മദ്‌ കെ ഇ എ പ്രസിഡന്റ്‌ പി എ നാസറിന് നൽകി നിർവഹിച്ചു.

സലീഷ് കുമാറിന്റെ നൃത്തവും, കെ ഇ എ ബാൻഡ് അംഗങ്ങളായ നൗഷാദ് തിടിൽ, അനുരാജ് ശ്രീധരൻ, ശ്രീനിവാസ്, എസ്റ്റർ ധനഞ്ജയൻ, ജെസ്‌നി ഷമീർ എന്നിവരുടെ ഗാനമേളയും ചടങ്ങിന് മാറ്റുകൂട്ടി.

അഞ്ച് കാറ്റഗറിയിൽ പതിനഞ്ചിന മത്സരങ്ങളാണ് കാസറഗോഡ് ഉത്സവിന്റെ ഭാഗമായി നടത്തുന്നത്.

10 വയസ്സിന് താഴെ കളറിംഗ്,മലയാള സിനിമാ ഗാനം,പ്രഛന്നവേഷം
10 വയസിനും 15 വയസിനും ഇടയിൽ ലളിത ഗാനം, മോണോആക്ട്, മാപ്പിളപാട്ട്, മലയാള പ്രസംഗം, സിനിമാറ്റിക്ക് ഡാൻസ് സിംഗിൾ
15 വയസ്സിന് മുകളിൽ
മാപ്പിളപാട്ട്, മിമിക്രി, നിമിഷ പ്രസംഗം, നാടൻപാട്ട്
സ്ത്രീകൾക്ക്
ഭരതനാട്യം, ഡബ്മാഷ്
പുരുഷന്മാർക്ക് ഫാഷൻ ഷോ
എന്നിവയാണ് മത്സരങ്ങൾ

രജിസ്‌ട്രേഷനും, മറ്റു കുടുതൽ വിവരങ്ങൾക്കും ബന്ധപ്പെട്ടുക.
00965 55659401
00965 90983787