കുവൈത്ത് സിറ്റി : ലൈസൻസ് ഇല്ലാത്ത തോക്കു ഉൾപ്പെടെയുള്ള മാരകായുധങ്ങളും കാൽ കിലോയിലധികം വിവിധ തരം മയക്കുമരുന്നുകളുമായുള്ള സംഘത്തെ പിടികൂടിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ അറിയിച്ചു. നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.