കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി “സൂപ്പർ ഫ്രൈഡേ” പ്രമോഷൻ. കുവൈറ്റിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും നവംബർ 23 മുതൽ ഡിസംബർ 3 വരെയാണ് ഇത് നടക്കുന്നത്. അൽ-ഖുറൈൻ ശാഖയിൽ നടന്ന ചടങ്ങിൽ പ്രമുഖ സോഷ്യൽ മീഡിയ താരമായ dr_kholodii പരിപാടി ഉദ്ഘാടനം ചെയ്തു.
ഇലക്ട്രോണിക്‌സ്, മൊബൈൽ ഫോണുകൾ, ഐടി ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, ഫാഷൻ, പാദരക്ഷകൾ, ലഗേജ്, പലചരക്ക്, ഫ്രഷ് ഫുഡ്, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ, പെർഫ്യൂംസ്, കണ്ണടകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ തെരഞ്ഞെടുത്ത ഇനങ്ങൾക്ക് 75 ശതമാനം വരെ കിഴിവാണ് ലഭിക്കുക
യുഎഇ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, കൂടാതെ ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഉപഭോക്താക്കൾക്ക് മികച്ച വിലകളിൽ ഓഫർ ലഭിക്കും. കുവൈറ്റിൽ, ഈ പ്രമോഷൻ കാലയളവിൽ ഗൾഫ് ബാങ്കിൽ നിന്നുള്ള ക്രെഡിറ്റ് കാർഡ് ഉടമകളിൽ എലിജിബിൾ ആയവർക്ക് അവരുടെ ഓൺലൈൻ പർച്ചേസുകളിൽ 0% ഇൻസ്‌റ്റാൾമെന്റ് സൗകര്യം പ്രയോജനപ്പെടുത്താമെന്നെ ആകർഷകമായ നേട്ടവും ലഭിക്കും.