കോളറ; സ്ഥിതി നിയന്ത്രണവിധേയം എന്ന് ആരോഗ്യമന്ത്രാലയം

0
22

കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിൽ കോളറ പടരുന്ന  നിലവില്‍ ഇല്ലെന്നും ഇത് സംബന്ധിച്ച ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാഹചര്യം നിയന്ത്രണവിധേയമാണെന്നും യാത്രാ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സമീപ രാജ്യങ്ങളിൽ കോളറ പടരുന്ന സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതായും നിലവിൽ കുവൈത്തിന്റെ സ്ഥിതി സുരക്ഷിതമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞു. കോളറ ബാധിച്ച ഒരു കേസ് മാത്രമേ കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി