കുവൈത്ത് നാഷണൽ ഗാർഡിൻറെ ആയുധങ്ങൾ അനധികൃതമായി വിറ്റ ഉദ്യോഗസ്ഥന് 13 വർഷം തടവ്

0
24

കുവൈത്ത് സിറ്റി: ദേശീയ ഗാർഡിന്റെ ആയുധങ്ങളും വെടിക്കോപ്പുകളും അനധികൃതമായി വിറ്റ  മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ 13 വർഷം തടവിന് ശിക്ഷിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളുടെ കൂട്ടാളിക്ക് 10 വർഷം തടവ് ശിക്ഷയും  ഇരുവർക്കും പിഴ ചുമത്തിയിട്ടുണ്ട്.  കാസേഷൻ കോടതിയുടേതാണ് വിധി. കേസിൽ 15 പേരാണ് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇതിൽ ചിലർക്ക് മൂന്ന് വർഷം തടവും ഒരു കുവൈറ്റ് സ്ത്രീ ഉൾപ്പെടെ മറ്റുള്ളവർക്ക് KD5,000 പിഴയും വിധിച്ചു.