കാലഹരണപ്പെട്ട സൗന്ദര്യവർദ്ധക വസ്തുക്കൾ വിറ്റ ഷോപ്പ് അടച്ചുപൂട്ടി

0
27

കുവൈത്ത് സിറ്റി: കളറിനപ്പെട്ട സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽപ്പന നടത്തിയ ഷോപ്പ് വാണിജ്യ-വ്യവസായ മന്ത്രാലയ ഇൻസ്പെക്ടർമാർ അടച്ചുപൂട്ടി.  സൗന്ദര്യവർദ്ധക മരുന്നുകളും , കോൺടാക്റ്റ് ലെൻസുകളും വിറ്റിരുന്ന ബ്യൂട്ടി സ്റ്റോർ ആണ് അടച്ചുപൂട്ടിയത്. സ്റ്റോറിൽ കാലഹരണപ്പെട്ട സൗന്ദര്യവർദ്ധക വസ്തുക്കളും ആവശ്യമായ ലേബലുകൾ അടങ്ങിയിട്ടില്ലാത്ത മെഡിക്കൽ ഉൽപ്പന്നങ്ങളും വൻതോതിൽ വിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. കടയിൽ വില്പനയ്ക്ക് വെച്ചിരുന്ന വസ്തുക്കളിൽ നിർമ്മാതാവിന്റെ വിലാസം ഉൾപ്പെടുത്തിയിട്ടില്ല എന്നും അന്വേഷണത്തിൽ കണ്ടെത്തി . ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് വാണിജ്യ നിയന്ത്രണ വിഭാഗം പരിശോധന നടത്തി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.