ടി.കെ സൈജുവിന്‌ പ്രസ് ക്ലബ് കുവൈത്ത് യാത്രയയപ്പ് നൽകി

0
33

കുവൈത്ത് സിറ്റി:കുവൈത്തിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ് ക്ലബ് കുവൈത്ത് അംഗവും ദേശാഭിമാനി പത്രത്തിന്റെ കുവൈത്ത് ലേഖകനുമായ ടി.കെ.സൈജുവിന്‌ പ്രസ് ക്ലബ് കുവൈത്തിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കാലിക്കറ്റ് ഷെഫ് റെസ്റ്റാറന്റിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് മുനീർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.വി.ഹിക്മത്ത് സ്വഗതം ആശംസിച്ച ചടങ്ങിൽ, യാത്രാ മംഗളങ്ങൾ നേർന്നുകൊണ്ട് കൃഷ്ണൻ കടലുണ്ടി, സത്താർ കുന്നിൽ, സുജിത് സുരേഷൻ, സലിം കോട്ടയിൽ, ഷാജഹാൻ, എന്നിവർ സംസാരിച്ചു. അനിൽ.കെ.നമ്പ്യാർ നന്ദി പ്രകാശിപ്പിച്ച യോഗത്തിൽ സൈജുവിനുള്ള പ്രസ് ക്ലബ്ബിന്റെ ഉപഹാരം ഭാരവാഹികളും അംഗങ്ങളും ചേർന്ന് കൈമാറി. യാത്രയയപ്പിനു നന്ദി പറഞ്ഞുകൊണ്ട് ടി.കെ.സൈജു മറുപടി പ്രസംഗം നടത്തി.