തടഞ്ഞുവെച്ചിരിക്കുന്ന അലവന്‍സുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് മുനിസിപ്പാലിറ്റി തൊഴിലാളികളുടെ സമരം

0
21

കുവൈത്ത് സിറ്റി : തടഞ്ഞുവച്ചിരിക്കുന്ന അലവന്‍സുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ തൊഴിലാളികള്‍ സമരം നടത്തി. സിവില്‍ സര്‍വീസ് കൗണ്‍സിലിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു സമരമെന്ന് അല്‍ ജരീദ ദിനപത്രം റിപ്പോർട്ട് ചെയ്തു

എഞ്ചിനീയറിംഗ് സ്വഭാവമുള്ള ജോലികള്‍ക്കുള്ള സൈറ്റ് അലവന്‍സ്, യാത്രാ ബത്ത, ഷിഫ്റ്റ് അലവന്‍സ് തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങള്‍ മുനിസിപ്പാലിറ്റി അവഗണക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.