കുവൈത്ത് സിറ്റി: കുവൈത്തിൽ ഭിന്നശേഷിക്കാർക്കായുള്ള നഴ്സറികൾക്ക് നൽകേണ്ട പണം അനുവദിക്കുന്നില്ലെന്ന് പരാതി. ഭിന്നശേഷിക്കാർക്കായുള്ള പബ്ലിക് അതോറിറ്റി തങ്ങൾക്ക് ലഭിക്കേണ്ട സാമ്പത്തിക കുടിശ്ശിക നൽകുന്നതിന് തടസ്സം നിൽക്കുന്നതായാണ് നഴ്സറി ഉടമകളുടെ ആരോപണം. പണം അനുവദിക്കാത്തത് മൂലം 5000 ത്തോളം ജീവനക്കാരാണ് കഴിഞ്ഞ ആറുമാസമായി ശമ്പളം പോലും ലഭിക്കാതെ ബുദ്ധിമുട്ടിൽ ആയത്.കോവിഡ് മഹാമാരി സമയത്തെതിന് സമാനമായി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഏവരെന്നും നഴ്സറി ഉടമകൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
സാമൂഹികകാര്യ, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രിക്ക് ഇതുമായി ബന്ധപ്പെട്ട പരാതി നൽകി, പക്ഷേ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ ഇപ്പോഴും പണം വിതരണം ചെയ്യുന്നത് തടയുകയാണ് എന്നും അവർ പറഞ്ഞു.