5ജി നെറ്റ്‌വർക്ക് ലഭ്യത,GCC രാജ്യങ്ങളിൽ കുവൈത്ത് രണ്ടാം സ്ഥാനത്ത്

0
12

കുവൈത്ത് സിറ്റി: 5G നെറ്റ്‌വർക്ക് ലഭ്യതയുടെ കാര്യത്തിൽ ഗൾഫ് സഹകരണ കൗൺസിലിൽ രാജ്യങ്ങളിൽ കുവൈത്ത് രണ്ടാം സ്ഥാനത്ത്. മൊബൈൽ നെറ്റ്‌വർക്ക് ലഭ്യത അളക്കുന്ന അനലിറ്റിക്‌സ് കമ്പനിയായ ഓപ്പൺസിഗ്നലിന്റെ റിപ്പോർട്ട് പ്രകാരമാണിത്. ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ബഹ്റൈൻ ആണ്. കുവൈത്തിന് തൊട്ടു പിറകെ വരുന്നത് സൗദി അറേബ്യയും. തുടർന്ന് ഖത്തറും യുഎഇ യും പിന്നീട് ഒമാനുമാണ്.

ഫിഫ്ത്ത് ജനറേഷൻ ടെക്നോളജി ഉപയോഗിച്ചുള്ള ഡൗൺലോഡ് വേഗതയിൽ GCC യിൽ UAE ഒന്നാമതെത്തി, (316.8 MB/s ) തൊട്ടു പിറകിൽ ഖത്തർ 278.5 MB/s, കുവൈത്ത് 263.4 MB/s എന്നീ രാജ്യങ്ങളാണ്.