ഇന്ത്യക്കാരനായ പ്രവാസി പള്ളിയിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചു

0
25

കുവൈത്ത് സിറ്റി: കുർതുബയിലെ പള്ളിയില് വച്ച് ഇന്ത്യക്കാരനായ പ്രവാസി ആത്മഹത്യക്ക് ശ്രമിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. കത്തികൊണ്ട് സ്വയം കുത്തി മരിക്കാനാണ് ഇയാള് ശ്രമിച്ചതെന്നാണ് വിവരം. സംഭവം പള്ളിയിലുണ്ടായ മറ്റ് വിശ്വാസികളുടെ ശ്രദ്ധയിൽപ്പെടുകയും, അവരുടെ അടിയന്തര ഇടപെടല് ആത്മഹത്യാ ശ്രമം തടഞ്ഞു. ചെറിയ പരിക്ക് മാത്രമാണ് പറ്റിയതെന്നാണ് സൂചന. പോലീസ് പിന്നീട് സ്ഥലത്തെത്തുകയും ആയുധം കണ്ടെടുക്കുകയും പ്രവാസിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തതായും വാർത്തയിലുണ്ട്.