വ്യാഴാഴ്ചയോടെ കുവൈത്തിൽ കാലാവസ്ഥ മെച്ചപ്പെടാൻ സാധ്യത

0
23

കുവൈത്ത് സിറ്റി: ബുധനാഴ്ചയും രാജ്യത്ത് മഴ തുടരും, ശക്തമായ കാറ്റിനൊപ്പം ആലിപ്പഴം പൊഴിയാനും സാധ്യതയുണ്ട്, അതേസമയം വ്യാഴാഴ്ച രാവിലെയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പ്രവചിച്ചു. രാജ്യത്ത് ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് മധ്യ, തെക്കൻ പ്രദേശങ്ങളിൽ ചൊവ്വാഴ്ച മഴയാണ് പെയ്തത്. ഇതുകൂടാതെ മറ്റ് പ്രദേശങ്ങളിൽ ശക്തി കുറഞ്ഞ രീതിയിലായിരുന്നു മഴ എന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വരെ മഴ തുടരുന്നതിനൊപ്പം മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതതിൽ കാറ്റടിക്കാനും, കടൽ തിരമാലകൾ 6 അടിയിലധികം ഉയരാനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരത കുറയുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.