മഴക്കാലത്ത് കുവൈത്തിലെ സ്‌കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യം ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് പരാതി

0
21

കുവൈത്ത് സിറ്റി: സ്കൂൾ വിദ്യാർഥികളുടെ താൽപ്പര്യം മുൻനിർത്തി കടുത്ത മഴ സമയത്ത് സ്കൂളുകൾക്ക് അവധി നൽകണമെന്ന് പാർലമെൻ്റിൽ അടക്കം ആവശ്യം ഉയർന്നിട്ടും കണക്കിലെടുക്കപ്പെട്ടില്ലെന്ന് ആക്ഷേപം. പ്രാദേശിക പത്രമാണ് ഇത്തരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇത്തരം പൊതു ആവശ്യങ്ങൾ പരിഗണിക്കാത്ത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാടിനെ വിമർശനാത്മകമായാണ് കാണുന്നത്.

അതേസമയം മഴയുള്ള ദിവസങ്ങളിലും മിക്ക സ്‌കൂളുകളിലും സ്‌കൂൾ ഹാജർനില 95% ത്തിന് മുകളിലാണ് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. മഴ സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടില്ല .ഈ സാഹചര്യത്തിൽ സ്‌കൂളുകളിൽ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അവർ പ്രാദേശിക ദിനപത്രത്തോട് പറഞ്ഞു. മോണിറ്ററിംഗ് ടീമുകൾ സ്കൂളുകളിലെ അവസ്ഥകൾ അന്വേഷിക്കുകയും റിപ്പോർട്ടുചെയ്ത ചില ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തതായും അവർ പറഞ്ഞു.