ലുലു ഹൈപ്പർമാർക്കറ്റ് പൗസ് & ടെയിൽസ് കാർണിവൽ സംഘടിപ്പിക്കുന്നു

0
23

കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൻ്റെ കുവൈത്തിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും ‘ലുലു പൗസ് & ടെയിൽസ് കാർണിവൽ’ ആരംഭിച്ചു. ഡിസംബർ 10 ന് ലുലു ഹൈപ്പോമാർക്ക് മാനേജ്മെൻറ് അധികൃതരുടെയും ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ അൽ-ഖുറൈൻ ബ്രാഞ്ചിന് സമീപം നടന്ന ചടങ്ങിൽ പരിപാടി ഉദ്ഘാടനം ചെയ്തു.ഡിസംബർ 7ന് ആരംഭിച്ച പരിപാടി 13 വരെയാണ് നീണ്ടുനിൽക്കുക.

കാഴ്ചക്കാർക്ക് നവ്യാനുഭവമാകുന്ന ആകർഷകമായ നിരവധി പരിപാടികളാണ് പൗസ് & ടെയിൽസ് കാർണിവലിൽ അവതരിപ്പിക്കുന്നത്. അത്യാകർഷകമായ ഇനം തത്തകളെ പ്രദർശിപ്പിച്ച ‘പറക്കുന്ന തത്തകൾ’ എന്ന പരിപാടിയും തുടർന്ന് ഒരു ‘സയൻസ് ഷോ’ യും നടന്നു അരങ്ങേറി.
മഞ്ച്കിൻ ആടുകൾ, മൂങ്ങകൾ, വിവിധതരം ഉരഗങ്ങൾ എന്നിവ ഉൾപ്പെടുന്ന വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദർശനവും പരിപാടിയുടെ പ്രധാന ആകർഷണമാണ്.


വളർത്തുമൃഗങ്ങൾക്കായി പെറ്റ് പരേഡും പ്രമോഷനിൽ ഉൾപ്പെടുത്തിയിരുന്നു. ഒന്നാം സമ്മാന ജേതാവിന് KD100 ഗിഫ്റ്റ് വൗച്ചറും, രണ്ടും മൂന്നും സമ്മാന ജേതാക്കൾ യഥാക്രമം KD75, KD50 ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിച്ചു.