കഴിഞ്ഞ പത്ത് വർഷത്തിനിടെ കുവൈത്തിൽ റിപ്പോർട്ട് ചെയ്തത് 225 കൊലപാതകങ്ങൾ

0
13

കുവൈത്ത് സിറ്റി: കഴിഞ്ഞ 10 വർഷത്തിനിടെ 225 കൊലപാതകങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച് രാജ്യത്ത് യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് ആസക്തി,  അശ്രദ്ധ, , ശിക്ഷ തടയാനുള്ള  ഇടപെടൽ, ആശയവിനിമയ സൈറ്റുകളുടെ പ്രതികൂല സ്വാധീനം,  സമൂഹത്തിന്റെ ഘടനയിൽ വന്ന സുപ്രധാനവും വ്യക്തവുമായ മാറ്റം.  കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണം എന്നിവ മൂലം നിസാര കാരണങ്ങയിൽ രക്തച്ചൊരിച്ചിലുണ്ടാകുന്നു. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ, ആഭ്യന്തര മന്ത്രാലയം നൂതനവും പാരമ്പര്യേതരവുമായ രീതികളെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ തന്ത്രം സ്വീകരിച്ചതായി വ്യക്തമാക്കി, കുറ്റകൃത്യങ്ങളുടെ നിരക്ക് നിയന്ത്രിക്കാനും അത് പരിമിതപ്പെടുത്താനും കുറ്റവാളികളെ വേഗത്തിൽ പിടികൂടാനും ലക്ഷ്യമിട്ടാണിത്.

സാമ്പത്തിക പ്രശ്നങ്ങൾ, മയക്കുമരുന്ന് ദുരുപയോഗം, വഴക്ക്, പ്രതികാരം, മാനസിക രോഗം, അഭിപ്രായവ്യത്യാസങ്ങൾ, ദാമ്പത്യവും കുടുംബപരവുമായ പ്രശ്നങ്ങൾ എന്നിവയാണ് രാജ്യത്തെ റിപ്പോർട്ട് ചെയ്ത മിക്ക കൊലപാതകങ്ങളിലേക്കും നയിച്ച കാരണങ്ങൾ