കുവൈത്ത് സിറ്റി: ആറ് ദേശീയ ഐഡന്റിറ്റി സെന്ററുകളിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളിലൂടെ പാസ്‌പോർട്ടുകൾ പുതുക്കുന്നതും വിതരണം ചെയ്യുന്നതും വിജയകരമായി പുരോഗമിക്കുന്നതായി ദേശീയ, യാത്രാ രേഖകളുടെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഷെയ്ഖ് ഫവാസ് അൽ ഖാലിദ് പറഞ്ഞു. സ്വയം സേവന പദ്ധതി പ്രകാരമാണ് ഇത് നടപ്പാക്കിയത് . ഭാവിയിൽ വാണിജ്യ സമുച്ചയങ്ങളിലും സമാനമായ ഉപകരണങ്ങൾ സ്ഥാപികമെന്ന് അദ്ദേഹം പ്രാദേശിക അറബിക് പത്രത്തോട് പറഞ്ഞു.
മാനുവൽ രജിസ്ട്രേഷന് പകരം രേഖകളുടെ ഇലക്ട്രോണിക് പ്രിന്റിംഗ് തിരഞ്ഞെടുക്കുന്നതിനുള്ള ഒരു പഠനം നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. രജിസ്ട്രേഷൻ സമയത്ത് സംഭവിക്കുന്ന പിശകുകൾ തടയാർ ഇത് സഹായകമാകും എന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു