കുവൈത്ത് സിറ്റി: വിവിധ വ്യവസായ മേഖലകളിൽ നിയമലംഘനം നടത്തുന്ന ആയിരക്കണക്കിന് പ്രവാസികളെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. പുരുഷന്മാർക്കുള്ള മസാജ് പാർലറുകൾ, അനധികൃത മത്സ്യത്തൊഴിലാളികൾ, കർഷകർ, സ്‌ക്രാപ്പ് യാർഡ് തൊഴിലാളികൾ എന്നിവർക്കിടയിൽ മാസങ്ങളായി ഫീൽഡ് കാമ്പെയ്‌നുകൾ നടത്തുന്നു. ഈ പരിശോധനകളുടെ ഭാഗമായി ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 9,517 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നവംബറിൽ മാത്രം പിടികൂടിയ 1,065 നിയമലംഘകർ ഉൾപ്പെടെ എല്ലാവരെയും രാജ്യത്ത് നിന്ന് നാടുകടത്തിയതായി അധികൃതർ പറഞ്ഞു. 600 നിയമലംഘകർ ഈ മാസത്തിൽ നിരവധി പരിശോധനകളിൽ പിടിയിലായിരുന്നു. രാജ്യത്തെ നിയമലം കണ്ടെത്തുന്നതിനായി ഉള്ള സുരക്ഷാ പരിശോധനകൾ ശക്തമാക്കാൻ ആണ് ബന്ധപ്പെട്ട കമ്മിറ്റികൾക്ക് ലഭിച്ച നിർദ്ദേശം