എൻ.ബി.ടി.സി ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

0
18

കുവൈത്ത് സിറ്റി : എൻ.ബി.ടി.സി ഗ്രൂപ്പ് ക്രിസ്തുമസ് പുതുവത്സരാഘോഷം കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ രീതിയിൽ  സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ എൻ.ബി.ടി.സി മാനേജിംഗ് ഡയറക്ടർ കെ.ജി എബ്രഹാം ഉത്‌ഘാടനം ചെയ്തു. ക്രിസ്തുമസ് ആഘോഷോങ്ങളോടൊപ്പം സ്നേഹം, സമാധാനം, സൗഹാർദ്ദം എന്നിവയുടെ സാർവത്രിക സന്ദേശവും അതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

 

ചടങ്ങിൽ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ഭദ്രാസനാധിപനും തുമ്പമൺ ഭദ്രാസനത്തിന്റെ അസി. മെത്രാപ്പോലീത്തയുമായ ഡോ. എബ്രഹാം മാർ സെറാഫിം ക്രിസ്തുമസ് ദിന സന്ദേശം നൽകി. കുവൈറ്റിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്‌ക്‌വാദ്, റവ. മൈക്കിൾ എംബോണോ (ചാപ്ലിൻ സെന്റ് പോൾസ് ചർച്ച്), റവ. കെ.സി.ചാക്കോ (അഹമ്മദി ഇമ്മാനുവൽ മാർത്തോമ്മാ ഇടവക വികാരി, കുവൈറ്റ്) തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

 

എൻ.ബി.ടി.സി ഡെസേർട്ട് തണ്ടർ ജൂനിയർ ടീം അവതരിപ്പിച്ച കരോൾ ഗാനങ്ങളാൽ “ജീസസ് ക്രിസ്തുവിന്റെ നേറ്റിവിറ്റി” ചിത്രീകരിക്കുന്ന സ്കിറ്റ് അവതരിപ്പിച്ചു. ക്രിസ്തുമാസിന്റെ വിശിഷ്ട അതിഥി “സാന്താക്ലോസ്” പരമ്പരാഗത കരോൾ ഗാന സംഘത്തോടൊപ്പം ക്രിസ്മസ് സമ്മാനങ്ങളുമായി ആഘോഷങ്ങളിൽ പങ്കുചേർന്നു,

എൻ.ബി.ടി.സി ബാൻഡ് ഡെസേർട്ട് തണ്ടർ അവതരിപ്പിച്ച ക്രിസ്മസ് ഗാനങ്ങളും “പാർട്ടി പ്ലാനേഴ്സ്” എന്ന ബാൻഡിന്റെ എവർഗ്രീൻ ഗാനങ്ങളുടെ മിശ്രണത്തോടെയുള്ള ഗാനമേളയും ചടങ്ങിൽ പങ്കെടുത്തവർക്ക് മികച്ച അനുഭവം സമ്മാനിച്ചു.