വ്യാജ മദ്യ വിൽപ്പന, നാല് പ്രവാസികൾ അറസ്റ്റിൽ

0
37

കുവൈത്ത് സിറ്റി: ഫിൻ്റയിൽ വ്യാജമദ്യ ഫാക്ടറി നടത്തിയ നാല് ഏഷ്യക്കാരെ  അഹമ്മദി പോലീസ് അറസ്റ്റ് ചെയ്തു. വിദേശ മദ്യമെന്ന വ്യാജേന  പ്രാദേശികമായി വാറ്റിയെടുത്ത മദ്യത്തിൽ എസ്സൻസും നിറവും നിറച്ച് വിൽക്കുകയായിരുന്നു ഇവർ. ഒരാഴ്ചയ്ക്കിടെ ഇത്തരത്തിൽ പിടിക്കപ്പെടുന്ന രണ്ടാമത്തെ സംഘമാണിത്. നിർമ്മാണ ഉപകരണങ്ങൾ,  അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് സമാനമായ ഡ്യൂപ്ലിക്കേറ്റ് ലേബലുകൾ  പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ചെറിയ പ്രിന്റിംഗ് പ്രസ്സ് എന്നിവ പിടിച്ചെടുത്തു. പ്രതികളെ നാടുകടത്താൻ ഉത്തരവിട്ടു