കുവൈത്ത് സിറ്റി: പുതുവത്സര അവധിയിൽ 1,39,000 കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഏവർക്കും യാത്ര സൗകര്യമൊരുക്കുന്നതിനായി വിമാനത്താവളം സമ്പൂർണ്ണമായി സജ്ജമായതായും അധികൃതർ വ്യക്തമാക്കി. ഡിസംബർ 29 നും 2023. ജനുവരി 1 നും ഇടയിൽ യാത്രക്കാർ 1,284 വിമാനങ്ങളിൽ പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യും. ദുബായ്, ദോഹ, കെയ്‌റോ, ഇസ്താംബുൾ, ജിദ്ദ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാറുള്ളത്. 78,000 യാത്രക്കാരുമായി 642 വിമാനങ്ങൾ കുവൈത്തിൽ നിന്ന് പുറപ്പെടുമ്പോൾ 61,000 യാത്രക്കാരുമായി 642 വിമാനങ്ങൾ തിരിച്ചെത്തും.
Home Middle East Kuwait പുതുവത്സരാഘോഷം;139,000 യാത്രക്കാർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കും