വ്യാഴാഴ്ച രാത്രിയോടെ കുവൈത്തിലെ താപനില 3 ഡിഗ്രിയിലേക്ക് താഴും

0
24

കുവൈത്ത് സിറ്റി വാരാന്ത്യത്തോട് അടുപ്പിച്ച് കുവൈത്തിലെ ചില പ്രദേശങ്ങളില്‍ താപനിലയില്‍ കാര്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വ്യാഴാഴ്ച രാത്രിയോടെ ചിലയിടങ്ങളില്‍ താപനില 3 ഡിഗ്രിയിലേക്ക് താഴും എന്ന് കാലാവസ്ഥ നിരീക്ഷകന്‍ ഫഹദ് അല്‍ ഒതൈബി മുന്നറിയിപ്പ് നല്‍കി. റസിഡന്‍ഷ്യല്‍ മേഖലകളില്‍ പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 7 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയും കൂടിയ താപനില 15 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെ  ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച അതിരാവിലെ മൂടല്‍ മഞ്ഞിന് സാധ്യതയുളളതായും വാഹന യാത്രികർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.