വാരാന്ത്യ ദിനങ്ങളില്‍ ജഹ്‌റ റിസർവ്വില്‍ സന്ദർശകരുടെ വന്‍ തിരക്ക്

കുവൈത്ത് സിറ്റി വാരാന്ത്യങ്ങളിൽ ജഹ്‌റ റിസർവ് സന്ദർശിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍വർധനവെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഷെയ്ഖ അൽ-ഇബ്രാഹിം പറഞ്ഞു. ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ സന്ദർശനങ്ങള്‍ക്കായുള്ള റിസർവ്വേഷനുകള്‍ പൂർണ്ണമായും നിറയും. ജഹ്‌റ റിസർവിനുള്ളിൽ രണ്ട് തരം റിസർവേഷനുള്ളതായി അദ്ദേഹം പറഞ്ഞു, ആദ്യത്തേത് നിരീക്ഷണാലയം സന്ദർശിക്കുന്നതിനും, രണ്ടാമത്തേത് റിസർവ് സന്ദർശിക്കുന്നതിനുമാണ്.

സഹേൽ ആപ്ലിക്കേഷൻ അടുത്തിടെ ജഹ്‌റ റിസർവിനുള്ള എൻട്രി പെർമിറ്റുകളും അതോറിറ്റി നൽകുന്ന മറ്റ് സേവനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.  വ്യക്തികൾക്കായി വിനോദ മത്സ്യബന്ധനം ബുക്ക് ചെയ്യുന്നതിനും, കമ്പനികൾക്ക് കസ്റ്റംസ് ഡാറ്റ അടയ്ക്കുന്നതിനുള്ള സേവനവും ഇതിലുണ്ട്.