കുവൈത്ത് സിറ്റി: കള്ളനോട്ട് കണ്ടെത്താൻ കുവൈത്ത് സെൻട്രൽ ബാങ്ക് പുതിയ രീതി അവതരിപ്പിച്ചതായി അൽറായി പത്രം റിപ്പോർട്ട് ചെയ്തു. ഇതിനായി പ്രാദേശിക ബാങ്കുകൾക്കായി ഏകീകൃത സംവിധാനം ഏർപ്പെടുത്തുന്നതായാണ് പത്രം റിപ്പോർട്ടിൽ ഉള്ളത്. ജനുവരി 1 മുതൽ ഇത് നടപ്പിൽ വരും, മെമ്മോറാണ്ടം ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നതിലൂടെ കള്ളനോട്ടുകൾ കണ്ടെത്തുന്നത് ഉറപ്പാക്കുമെന്നും വാർത്തയിൽ പറയുന്നു