ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി കുവൈത്തിൽ അത്യാധുനിക ക്യാമറകൾ സ്ഥാപിക്കുന്നു

0
29

കുവൈത്ത് സിറ്റി:  ട്രാഫിക് നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി രാജ്യത്തുടനീളം റോഡുകളിൽ അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആറാം തലമുറയിൽ പെട്ട നിരീക്ഷണ ക്യാമറകൾ ആണ് സ്ഥാപിക്കുന്നത്.  അമിത വേഗത, ട്രാഫിക് സിഗ്നലുകൾ മറി കടക്കൽ മുതലായ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇത്.

രാജ്യത്തെ റോഡുകളിലെ സുരക്ഷ നിലവാരം ഉയർത്തുന്നതിനും സുരക്ഷിത ഡ്രൈവിംഗ് സാധ്യമാക്കുന്നതിനും വേണ്ടിയാണ് ഇതെന്ന്  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അധികൃതർ വ്യക്തമാക്കി . വൺവേയിൽ എതിർ ദിശയിൽ വാഹനം ഓടിക്കൽ, അനുവദനീയമല്ലാത്ത വശത്തേക്ക് തിരിയുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക,  വാഹനമോടിക്കവെ കൈകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കൽ, തുടങ്ങിയ നിയമ ലംഘനങ്ങളും പുതിയ നിരീക്ഷണ ക്യാമറകൾ വഴി കണ്ടെത്താൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. റോഡിൽ വാഹനമോടിക്കുന്നവരുടെയും മറ്റുള്ളവരുടെയും  സുരക്ഷ മുൻ നിർത്തി ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.